Skip to main content

എന്യൂമറേറ്റര്‍ നിയമനം

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ ജി.ഐ.എസ് അടിസ്ഥാനത്തില്‍ തയ്യാറാക്കുന്നതിന് വീടുകള്‍തോറും സര്‍വേ നടത്താന്‍ എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. ഒരാള്‍ 200 വീട് സര്‍വേ ചെയ്യണം. കാവന്നൂര്‍, പുല്‍പ്പറ്റ, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലാണ് സര്‍വേ നടത്തുന്നത്. അപേക്ഷകര്‍ പ്രീഡിഗ്രിക്ക് മുകളില്‍ വിദ്യാഭ്യാസമുള്ളവരും ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിയുന്നവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മേല്‍ പറഞ്ഞ പഞ്ചായത്തുകളിലോ  അരീക്കോട്, മങ്കട ബ്ലോക്കുകളിലോ മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ഓഫീസിലോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 18004254976 എന്ന ട്രോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
 

date