Skip to main content

പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം

പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ മറ്റ് ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കളുടെ നിര്‍മ്മാണം/   വിപണനം/ഉപയോഗം  തുടങ്ങിയവ 2020 ജനുവരി മുതല്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നിരോധിച്ച സാഹചര്യത്തില്‍ പ്ലാസ്റ്റിക് ബദല്‍, പ്രകൃതി സൗഹൃദ വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ ശുചിത്വമിഷന്‍ പ്രദര്‍ശനം നടത്തുന്നു. ജില്ലാ ആസ്ഥാനത്ത് നടക്കുന്ന പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനായി  താത്പര്യമുള്ള സംരംഭകര്‍ ജനുവരി നാലിനകം    ജില്ലാ ശുചിത്വമിഷനുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ -04832738001, 9447184084.
 

date