Skip to main content

യുവജന കമ്മീഷന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്  സംസ്ഥാന തല അദാലത്ത്  ജനുവരി 10ന് 

സംസ്ഥാനത്തെ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും അവകാശ ലംഘനങ്ങള്‍ക്കും പരിഹാരം കാണുവാനായി  സംസ്ഥാന യുവജന കമ്മീഷന്‍  ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ സംസ്ഥാനതല അദാലത്ത് സംഘടിപ്പിക്കുന്നു.  തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11നാണ് അദാലത്ത്. 18 വയസ്സിനും 40 വയസ്സിനും മധ്യേയുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പരാതികള്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി 0471-2308630 എന്ന നമ്പറില്‍ ബന്ധപ്പെടണം.
 

date