Skip to main content

ഇന്ത്യ   എന്ന റിപ്പബ്ലിക്ക്' 150 കോളനികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും

സംസ്ഥാന സാക്ഷാരത മിഷന്റെ ഭരണഘടന സാക്ഷരത പദ്ധതിയുടെ ഭാഗമായി  സംഘടിപ്പിക്കുന്ന 'ഇന്ത്യ   എന്ന റിപ്പബ്ലിക്ക്' പരിപാടിക്ക് ജില്ലയില്‍ തുടക്കമായി.  ജില്ലാ പഞ്ചായത്ത് ഹാളില്‍  നടന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി.  ഉണ്ണികൃഷന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ വി. സുധാകരന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ•ാരായ ഉമ്മര്‍ അറക്കല്‍,  അനിത കിഷോര്‍, ഹാജറുമ്മ ടീച്ചര്‍, സെക്രട്ടറി എന്‍.എ അബ്ദുല്‍ റഷീദ്, സാക്ഷാരത മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സജി തോമസ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍  പി. വി ശാസ്തപ്രസാദ്, പി.അബ്ദുള്‍ മജീദ്  എന്നിവര്‍  സംസാരിച്ചു.
    പരിപാടിയുടെ ഭാഗമായി ജനുവരി  മൂന്നിന് ആലിപ്പറമ്പ് എടായിക്കല്‍, കണ്ണമംഗലം, മേനനക്കല്‍, തിരൂരങ്ങാടി നഗര സഭ എന്നിവിടങ്ങളില്‍ ഭരണഘടന സന്ദേശ കലാജാഥ സംഘടിപ്പിക്കും. ജനുവരി 25 ന് ജില്ലയിലെ 150 കേന്ദ്രങ്ങളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ തീരദേശ കോളനികളിലാണ് ഭരണഘടന ആമുഖ വായന സംഘടിപ്പിക്കുക.

date