Skip to main content
ആലക്കോട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പ്ലാസ്റ്റിക്ക് നിരോധന ബോധവല്‍ക്കരണവും ക്യാരി ബാഗ്  വില്‍പ്പനയും

പ്ലാസ്റ്റിക്ക് നിരോധന വിളംബര ജാഥയോടൊപ്പം ബോധവല്‍ക്കരണവും ക്യാരി ബാഗ്  വില്‍പ്പനയും

2020 ജനുവരി 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആലക്കോട് ഗ്രാമ പഞ്ചായത്തില്‍ 'വിളംബര ജാഥ' സംഘടിപ്പിച്ചു.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം വിളംബര ജാഥ ഉത്ഘാടനം നിര്‍വഹിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാലി ഫ്രാന്‍സീസ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെയ്മോന്‍ എബ്രാഹാം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മിനി മൈക്കിള്‍, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ജോസഫ്, ഗ്രാമ പഞ്ചാത്ത് അംഗങ്ങള്‍, കുടുംബശ്രി പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി സമൂഹം, ആലക്കോട് ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെയും സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ്. സ്‌കൂളിലേയും സ്‌കൗൗട്ട് ആന്റ് ഗൈഡ് അംഗങ്ങള്‍, ആലക്കോട് ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മസേന, ഹരിതകേരളം ഇടുക്കി പ്രതിനിധികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഹരിത കേരളം ആര്‍.പി. മാരായ രാജന്‍, കുമാരി അനില, വി.ഇ.ഒയും മെമ്പര്‍ സെക്രട്ടറിയുമായ അജീഷ് കുമാര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജ മോഹനന്‍ നായര്‍, പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഹരിത കര്‍മ്മസേനയുടെ 'ഹരിത ക്യാരി ബാഗ് യൂണിറ്റ് അംഗങ്ങള്‍' പഴയ സാരി, യൂണിഫോം തുടങ്ങിയവ ഉപയോഗിച്ച് വികസിപ്പിച്ച തുണി സഞ്ചികളുടെ പരിചയപ്പെടുത്തലും വിതരണവും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നേത്യത്വത്തില്‍ ഹരിത കര്‍മ്മസേന സ്‌ക്വാഡുകളാായി തിരിഞ്ഞ് ആലക്കോടുള്ള  വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്ലാസ്റ്റിക്ക് ഉപയോഗം ഒഴിവാക്കുന്നതിനും പകരം പ്രക്യതിയോട് ഇണങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചുള്ള ക്യാരി ബാഗ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുകയും ഹരിത കര്‍മ്മസേന വികസിപ്പിച്ച ബാഗുകളുടെ വില്‍പ്പന നടത്തുകയും ചെയ്്തു.

 

date