Skip to main content
ഭരണഘടന സാക്ഷരതപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ലിസ്സമ്മ സാജന്‍  ഉദ്ഘാടനം ചെയ്യുന്നു.

ഭരണഘടന സാക്ഷരത പദ്ധതി ജില്ലാതല ഉദ്ഘാടനം നടത്തി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതമിഷന്റെയും സംയുക്ത സഹകരണത്തോടെ  ഭരണഘടന സാക്ഷരത പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് ഹാളില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ അമ്മിണി ജോസിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ലിസ്സമ്മ സാജന്‍ നിര്‍വ്വഹിച്ചു. ഒരുമാസത്തെ  ഭരണഘടന സാക്ഷരതപദ്ധതിയിലൂടെ ജില്ലയിലുടനീളം വിവിധ പരിപാടികളാണ് സാക്ഷരതമിഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ നാള്‍വഴികള്‍ വിശദമാക്കുന്ന   കലാജാഥ ജില്ലയിലെ മൂന്നു കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ജനുവരി 7ന് ജില്ലയിലെത്തുന്ന കലാജാഥ മുള്ളരിങ്ങാട്, തൊടുപുഴ, വെള്ളിയാമറ്റം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. 25 ന് ഭരണഘടനാ ആമുഖം സാക്ഷരത പഠിതാക്കള്‍ക്കൊപ്പം വായിക്കും. ചര്‍ച്ചയും സെമിനാറുകളും സംഘടിപ്പിക്കും.  ഇതോടനുബന്ധിച്ച് ബോധവത്കരണ ക്ലാസ്സുകളും അനുബന്ധ പരിപാടികളും നടത്തും.

സാക്ഷരതമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റ്റോജോ ജേക്കബ്, അസിസ്റ്റന്റ്   കോ-ഓര്‍ഡിനേറ്റര്‍ ജെമിനി ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബി അനില്‍കുമാര്‍, ജില്ലയിലെ സാക്ഷരത പ്രേരക്മാര്‍,ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date