Skip to main content

ഹരിതകേരളം മിഷന്‍ ഉല്പന്ന പ്രദര്‍ശന വില്പന മേള: സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം

ഹരിതകേരളം മിഷന്‍ 2020 ജനുവരി 15 മുതല്‍ 19 വരെ തിരുവനന്തപുരത്ത് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ബദല്‍ ഉല്പന്ന പ്രദര്‍ശന വില്പന മേളയില്‍ സ്റ്റാളുകള്‍ അനുവദിക്കുന്നു. പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ബദല്‍ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് പ്രദര്‍ശന വില്പനമേള. ഹരിതകേരളം മിഷന്‍ സഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തോടനുബന്ധിച്ചാണ് മേള. പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഹരിതകേരളം മിഷനില്‍ ബന്ധപ്പെടണം. സ്റ്റാളുകളുടെ എണ്ണം പരിമിതമായതിനാല്‍ ആദ്യമെത്തുന്നവര്‍ക്ക് അവസരം ലഭിക്കും. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ക്ക് ബദലായുള്ളവയ്ക്ക് പ്രാധാന്യം നല്‍കുന്ന വസ്തുക്കള്‍, വ്യത്യസ്തങ്ങളായ ഉറവിട മാലിന്യ സംസ്‌കരണോപാധികള്‍ എന്നിവയാണ് പ്രദര്‍ശനത്തില്‍ പരിഗണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387801694 എന്ന നമ്പരില്‍ ബന്ധപ്പെടണം.

date