Skip to main content

അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ 5000 എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്തു

 

 

സമ്പൂര്‍ണ്ണ ഫിലമെന്റ് രഹിത ഗ്രാമ പഞ്ചായത്തായി മാറിയതിന്റെ അടിസ്ഥാനത്തില്‍ ഫിലമെന്റ് ബള്‍ബുകള്‍ മാറ്റിയ കുടുംബങ്ങള്‍ക്ക് തിരുവനന്തപുരം എനര്‍ജി മാനേജ് മെന്റ് സെന്ററിന്റെ  സഹായത്തോടെ 5000 എല്‍.ഇ.ഡി ബള്‍ബുകള്‍ സബ്‌സിഡി നിരക്കില്‍  വിതരണം ചെയ്തു. ഒരു ബള്‍ബിന് 50 രുപയാണ് വില.   പൊതു മാര്‍ക്കറ്റില്‍ 110 രുപ വില വരുന്ന ബള്‍ബാണ് സബ്‌സിഡി നിരക്കില്‍ നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്‍  ഊര്‍ജ്ജ മിത്രം അനിതക്ക് ബള്‍ബ് നല്‍കി കൊണ്ട് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ഉഷ ചാത്താംങ്കണ്ടി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെംബര്‍മാരായ സുധ കുളങ്ങര, ഉഷ കുന്നുമ്മല്‍ സുകുമാരന്‍ കല്ലറോത്ത്, ശ്രീജേഷ് കുമാര്‍, പി.പി.ശ്രീധരന്‍, അലി മനോളി, ഊര്‍ജ മിത്രം. ആയിഷ ഉമ്മര്‍ എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട് ജില്ലയില്‍ ഫിലമെന്റ് രഹിതമായി പ്രഖ്യാപിച്ച പഞ്ചായത്താണ് അഴിയൂര്‍ ഗ്രാമ പഞ്ചായത്ത്.

ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമനം

ചാത്തമംഗലം ഗവ. ഐ.ടി.ഐ യില്‍ ഡി/സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. യോഗ്യതയുളളവര്‍ ജനുവരി 13 ന് രാവിലെ 10.30 മണിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ചാത്തമംഗലം ഗവ. ഐ.ടി.ഐ യില്‍ എത്തണം. ഫോണ്‍ 0495 2988988.

 

date