Skip to main content

ദേശീയ സാമ്പിൾ സർവെ ജില്ലയിൽ തുടങ്ങി

ദേശീയ സാമ്പിൾ സർവെയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി (സിറ്റി) യതീശ് ചന്ദ്ര പി എൽ ഫ്രാൻസിസിന്റെ കുടുംബവിവരങ്ങൾ ശേഖരിച്ചുകൊണ്ട് നിർവഹിച്ചു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ പി ഷോജൻ അദ്ധ്യക്ഷത വഹിച്ചു. ആഭ്യന്തര വിനോദസഞ്ചാര ധനവ്യയവും സുസ്ഥിരവികസന ലക്ഷ്യങ്ങൾ തയ്യാറാക്കുന്നതിനുളള സൂചകങ്ങളെ സംബന്ധിച്ചുമാണ് വിവരങ്ങൾ ശേഖരിക്കുന്നത്. സർവെയിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികസനോന്മുഖ ആസൂത്രണത്തിനും നയരൂപീകരണത്തിനും ഉപയോഗിക്കും.

date