Skip to main content

സുസ്ഥിര കേരളത്തിനൊരു ഹരിത രേഖ- മുഖ്യമന്ത്രി പുസ്തകം പ്രകാശനം ചെയ്തു

സുസ്ഥിര കേരളത്തിനൊരു ഹരിത രേഖ പുസ്തകത്തിന്റെ പ്രകാശനം തൃശൂർ രാമനിലയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരള പരിസ്ഥിതി ഐക്യ വേദിക്കു വേണ്ടി സലിം അലി ഫൌണ്ടേഷൻ ഡോ വി എസ് വിജയനാണ് പുസ്തകം എഡിറ്റ് ചെയ്തത്. കഴിഞ്ഞ ഏഴു വർഷത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളുടെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും മറ്റും അനുഭവത്തിൽ നിന്നും ലഭിച്ച പാഠങ്ങൾ ഉൾക്കൊണ്ട് പുതുക്കി തയ്യാറാക്കിയതാണ് പുസ്തകം. ഒരേ സമയം മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പുസ്തകം പുറത്തിറക്കിയത്. മലയാള പതിപ്പ് മുഖ്യമന്ത്രി കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാറിന് കൈമാറി. ഇംഗ്ലീഷ് പരിഭാഷ എ ഗ്രീൻ പ്രിന്റ് ഫോർ സസ്‌റ്റൈനബിൾ കേരളയുടെ കോപ്പി ഗവ ചീഫ് വിപ് അഡ്വ കെ രാജനും കൈമാറി. വിവിധ മേഖലകളെ പറ്റി 22 അധ്യായങ്ങളിലായാണ് പുസ്തകം രൂപകല്പന ചെയ്തിരിക്കുന്നത്. 32 വിദഗ്ധരാണ് വ്യത്യസ്ത വിഷയങ്ങളെപ്പറ്റി എഴുതിയിരിക്കുന്നത്. ഡി സി ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സർക്കാരിന്റെ എമർജിങ് കേരള പദ്ധതിയുടെ ഭാഗമായാണ് കേരള പരിസ്ഥിതി അക്കാദമിയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും ചേർന്ന് ഈ പുസ്തകം തയ്യാറാക്കിയത്. സംരക്ഷണത്തിൽ ഊന്നിയ ഒരു വികസന മാതൃകയും, പ്രകൃതി ദുരന്തങ്ങളെ മുൻ നിർത്തി മനുഷ്യനും പ്രകൃതിക്കും മറ്റു ജീവജാലങ്ങൾക്കും ഉണ്ടാകാവുന്ന ആഘാതങ്ങൾ കുറക്കുകയാണ് ലക്ഷ്യം. ഡോ വി എസ് വിജയൻ സ്വാഗതവും, സലിം അലി ഫൗണ്ടേഷൻ ഡയറക്ടർ ഡോ ലളിത വിജയൻ നന്ദിയും പറഞ്ഞു.

date