Skip to main content

ഉപന്യാസ മത്സരം

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. നവകേരള നിര്‍മിതിയില്‍ കുട്ടികളുടെ പങ്കാളിത്തം എന്നതാണ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിഷയം. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന നവകേരള നിര്‍മ്മിതി എന്ന വിഷയത്തിലാണ് ഹയര്‍സെക്കന്‍ഡറി തലത്തിലെ മത്സരം.  ജനുവരി ആറിന് ഉച്ചകഴിഞ്ഞ് സ്കൂളുകളിലാണ് പ്രാഥമിക മത്സരം. സംസ്ഥാനതല മത്സരങ്ങള്‍ ജനുവരി മൂന്നാം വാരം നടക്കും.

date