Skip to main content

മികവുത്സവം ഇന്ന് (ജനുവരി അഞ്ച്) 2018 പേര്‍ സാക്ഷരതാ പരീക്ഷയെഴുതും.

സാക്ഷരതാ മിഷന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്ന നിരക്ഷരതാ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയത്ത്  2018  പേര്‍ ഇന്ന് സാക്ഷരതാ പരീക്ഷ എഴുതും. ഇതില്‍ 1429 സ്ത്രീകളും 589 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. മികവുത്സവം എന്ന പേരില്‍ നടത്തുന്ന പരീക്ഷയില്‍  11 ചോദ്യങ്ങളാണ് ഉണ്ടാവുക. പഠിതാക്കളുടെ ശേഷി അളക്കുന്ന കളികളും പാട്ടുകളുമൊക്കെ ഉള്‍പ്പെടുത്തിയിരിക്കുന്നു. പട്ടികജാതി കോളനികളില്‍ നടത്തുന്ന നവചേതന പദ്ധതിയുടെ ഭാഗമായി 172 പേര്‍ മികവുത്സവത്തില്‍ പങ്കെടുക്കും. പ്രേരക്മാരുടെ  നേതൃത്വത്തില്‍ 134 കോളനികളില്‍ സാക്ഷരതാ ക്ലാസുകള്‍ നടന്നുവരുന്നുണ്ട്. 

date