Post Category
ഓഖി പുനരധിവാസം : തുക കൈമാറി
ഓഖി ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ 3242 ക്ഷീരസംഘങ്ങളില്‍ നിന്നും ശേഖരിച്ച 20.17 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
സഹകരണ വകുപ്പിന്റെ കീഴിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്) ഓഖി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ കേപ് ഡയറക്ടര്‍ ആര്‍. ശശികുമാറാണ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
പി.എന്‍.എക്‌സ്.300/18
date
- Log in to post comments