Skip to main content
ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ ടീച്ചർ

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കും: മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ആറളം ഫാം പട്ടികവര്‍ഗ്ഗ പുനരധിവാസ മേഖലയില്‍ ഗ്രാമപഞ്ചായത്തും, ആരോഗ്യവകുപ്പും, നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി ആരംഭിച്ച ആറളംഫാം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ മുഖം മിനുക്കി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന ഘട്ടത്തിലാണിപ്പോള്‍.ആദ്യ ഘട്ടം ജില്ലയിലെ 11 പ്രൈമറി ഹെല്‍ത്ത് സെന്ററുകളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്.  50 എണ്ണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇവ കൂടി പൂര്‍ത്തിയാല്‍  ജില്ലയിലെ 61 പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും.  ആരോഗ്യമേഖലയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ നടപ്പിലാക്കുക വഴി കേരളം ഈ മേഖലയില്‍  ഇനിയും മുന്നേറ്റം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.ഗവ.ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുക, ഹൈടെക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ ലക്ഷ്യം വെച്ചിട്ടുള്ളത്.  ഇതെല്ലാം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ജനങ്ങളുടെ പിന്തുണ കൂടി ആവശ്യമാണ്.കുടുംബാരോഗ്യകേന്ദ്രങ്ങള്‍ വേണ്ടവിധത്തില്‍ ഉപയോഗപ്രദമാക്കാനും, നല്ല രീതിയില്‍ നടത്തിക്കൊണ്ട് പോകാനും ഫാം നിവാസികളോടും ജീവനക്കാരോടും മന്ത്രി നിര്‍ദ്ദേശിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന് ആംബുലന്‍സ് സംവിധാനം അനുവദിച്ചതായും മന്ത്രി അറിയിച്ചു..
 അഡ്വ.സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനായി. ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ.ആര്‍ എല്‍ സരിത,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നാരായണ നായ്ക്, ഡെപ്യൂട്ടി ഡിഎംഒ  ഡോ.ഷാജ്,  മലപ്പുറം ഡിഎംഒ ഡോ.കെ സക്കീന, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ടി റോസമ്മ,   ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപ്പറമ്പില്‍, വൈസ് പ്രസിഡണ്ട് കെ വേലായുധന്‍, സ്ഥിരം സമിതി അധ്യക്ഷ ഡോ. ത്രേസ്യാമ്മ കൊങ്ങോല, ആറളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് കിരണ്‍, ജീവനക്കാര്‍,  ഉദ്യോഗസ്ഥര്‍,  വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date