Post Category
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിലെ (കിക്മ) പുരുഷ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലെ വാര്‍ഡന്റെ ഒഴിവിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. സര്‍വകലാശാലാ ബിരുദവും അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ള 35 നും 60 നുമിടയില്‍ പ്രായമുള്ള പുരുഷന്മാര്ക്ക് അപേക്ഷിക്കാം. സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും സഹിതം തിരുവനന്തപുരം ചെങ്കല്‍ചൂളയിലുള്ള സംസ്ഥാന സഹകരണ യൂണിയന് ആസ്ഥാനത്ത് ജനുവരി 29 ന് രാവിലെ 10 ന് എത്തണമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍- സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0471-2320420.
പി.എന്‍.എക്സ്.301/18
date
- Log in to post comments