Post Category
വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലന പരിപാടി
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ വിവിധ സ്കൂളുകളില്‍ ഒമ്പത് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന സ്നേഹപൂര്‍വ്വം സ്കോളര്ഷിപ്പിനര്ഹമായ വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹസംഗമം എന്ന പേരില്‍ രണ്ട് ദിവസത്തെ ജീവിത നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിക്കും. രണ്ടു ദിവസത്തെ ഈ റസിഡന്‍ഷ്യല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് താത്പര്യമുള്ള വിദ്യാര്‍ത്ഥികളുടെ പേരു വിവരം ഓണ്‍ലൈനായി ജനുവരി 30 നകം www.socialsecuritymission.gov.in ല്‍ അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്പ്പ്ലൈന് നമ്പറായ 18001201001 ല്‍ ബന്ധപ്പെടണം.
പി.എന്‍.എക്സ്.304/18
date
- Log in to post comments