Post Category
ഊര്‍ജിത നികുതി പിരിവ്
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ നികുതിദായകരുടെ സൗകര്യാര്‍ഥം കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ നാളെ (എട്ട്) മുതല്‍ 15 വരെ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.
എട്ടിന് പ്രക്കാനം പബ്ലിക് ലൈബ്രറി, തുമ്പമണ്‍ ഏറം പി.എച്ച് സബ് സെന്റര്‍, ഒമ്പതിന് മാത്തൂര്‍ ദേശസേവിനി വായനശാല, മഞ്ഞിനിക്കര റേഷന്‍ കട ജംഗ്ഷന്‍, 10ന് കോടന്‍മുറി അംഗന്‍വാടി, മുട്ടുകുടുക്ക സാംസ്‌കാരിക നിലയം, 13ന് മുട്ടത്തുകോണം ജനത ലൈബ്രറി, 14ന് അമ്പലത്തുംപാട് കൃഷിഭവന്‍, തുമ്പമണ്‍ നോര്‍ത്ത് ഗവണ്‍മെന്റ് എച്ച്എസ്എസ് ജംഗ്ഷന്‍ എന്നിവിടങ്ങളിലും 15ന് മുറിപ്പാറ ദേശാഭിമാനി വായനശാലയിലുമായിരിക്കും നികുതി പിരിവ് നടക്കുക.
(പിഎന്‍പി 2982/17)
date
- Log in to post comments