അട്ടപ്പാടിയില്‍ ട്രൈബല്‍ ക്രോസ് കണ്‍ട്രി റണ്‍ 12 ന്: രജിസ്‌ട്രേഷന്‍ ഇന്ന് വരെ
ആദിവാസിസമൂഹത്തിന്റെ കായികാഭിരുചി അഭിവൃദ്ധിപ്പെടുത്തുന്നതിനും ശാരീരിക ക്ഷമത നിലനിര്‍ത്തേണ്ടതിന്റെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജനുവരി 12 യുവജന ദിനത്തില്‍ ജില്ലാ ഭരണകൂടം അട്ടപ്പാടിയില്‍ ട്രൈബല്‍ ക്രോസ് കണ്‍ട്രി റണ്‍ സംഘടിപ്പിക്കുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ആദിവാസി സമഗ്ര വികസന പദ്ധതി -കുടുംബശ്രീ മിഷന്‍, ഡി.ടി.പി.സി, ഐ.ടി ഡി.പി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഇന്ന് (ജനുവരി ഏഴ്) എസ്.ടി പ്രൊമോട്ടര്‍മാര്‍, കുടുംബശ്രീ ആനിമേറ്റര്‍മാര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ എന്നിവര്‍ മുഖാന്തിരം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടാതെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍, അഗളിയിലെ എന്‍ .ആര്‍ .എല്‍ .എം കുടുംബശ്രീ ഓഫീസ് എന്നിവ മുഖാന്തിരവും പേര് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
10 കി.മീ ആണ് മത്സരം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ മത്സരം ഉണ്ടായിരിക്കും. രാവിലെ 8 മണിക്ക് മട്ടത്തുകാട് ഐ.ടി.ഐ യില്‍ നിന്ന് മത്സരം ആരംഭിക്കും. അഗളി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അവസാനിക്കുക. ഒന്നാം സമ്മാനമായി 7000 രൂപയും കലക്ടേഴ്‌സ് ട്രോഫിയും രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും കൂടാതെ പിന്നീട് ഫിനിഷ് ചെയ്യുന്ന ആദ്യത്തെ പത്ത് പേര്‍ക്ക് 1000 രൂപ വീതവും പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും ഫലകവും നല്‍കുന്നതാണ്. മത്സരാര്‍ഥികള്‍ ജനുവരി 12ന് രാവിലെ ഏഴിന്് മട്ടത്തുകാട് ഐ.ടി.ഐയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496070365 (പുതൂര്‍ ടി.ഇ.ഒ), 9496070364 (ഷോളയൂര്‍ ടി.ഇ.ഒ), 9496070363 (അഗളി ടി.ഇ.ഒ) 04924254335 (എന്‍.ആര്‍.എല്‍.എം കുടുംബശ്രീ ഓഫീസ്) നമ്പറുകളില്‍ ബന്ധപ്പെടുക.
- Log in to post comments