ജില്ലാതല ബീച്ച് ഗെയിംസ് മത്സരങ്ങള്‍ ആരംഭിച്ചു
കായിക യുവജനകാര്യ വകുപ്പും, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന ബീച്ച് ഗെയിംസിന് മുന്നോടിയായുള്ള ജില്ലാതല ബീച്ച് ഗെയിംസ് മത്സരങ്ങള്‍ അറക്കുളം സെന്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടോമി ജോസഫ് കുന്നേല്‍ മത്സരം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. അറക്കുളം സെന്റ് ജോസഫ് അക്കാഡമി ഡയറക്ടര്‍ ഫാ. ഡോ. ജോസ് നെടുമ്പാറ മുഖ്യാതിഥിയായി. ബീച്ച് ഗെയിംസ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലംഗവുമായ കെ.എല്‍. ജോസഫ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സി. അംഗങ്ങളായ അബ്ദുള്‍ സലാം പി.ഖാദര്‍, അനസ് ഇബ്രാഹിം, ദേശീയ വോളീബോള്‍ താരം എസ്.ഗോപാലകൃഷ്ണന്‍, ജില്ലാ വടം വലി അസോ. സെക്രട്ടറി ജോണ്‍സണ്‍ ജോസഫ്, ജില്ലാ കബഡി അസോ. സെക്രട്ടറി രമേഷ് കുമാര്‍, ബാബു ചെറിയാന്‍, എസ്.രാജേന്ദ്രന്‍ നായര്‍, രതീഷ്.റ്റി, എല്‍.മായാദേവി എന്നിവര്‍ സംസാരിച്ചു.
- Log in to post comments