Post Category
സമ്മതിദായകരുടെ ദേശീയ ദിനാചരണം ഇന്ന്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപകദിനമായ ജനുവരി 25 സമ്മതിദായകരുടെ ദേശീയ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കോട്ടയം സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളില്‍ സംഘടിപ്പിക്കുന്ന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 25) രാവിലെ 11ന് എം. ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനിഅധ്യക്ഷത വഹിക്കും. സിഎംഎസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റോയി സാം ദാനിയേല്‍ നവ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. സിഎംഎസ് കോളേജ് എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. അശോക് അലക്‌സ് ലൂക്കാ, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ റുബീനാ അബൂബക്കര്‍ എന്നിവര്‍ സംസാരിക്കും. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ജെ. ശ്രീലത സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് (ഇലക്ഷന്‍) ജി. പ്രശാന്ത് നന്ദിയും പറയും.
date
- Log in to post comments