Post Category
നോർക്ക റൂട്സ് മുഖേന ഡോക്ടർമാർക്കും നഴ്സ്മാർക്കും ഒമാനിൽ അവസരം
ഒമാനിലെ സലാലയിലെ ലൈഫ്ലൈൻ ഹോസ്പിറ്റലിലേക്ക് ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം ലഭിക്കുന്നതിന് അവസരം. ബി.എസ്സി നഴ്സിങ്ങും കുറഞ്ഞത് നാലുവർഷം പ്രവൃത്തി പരിചയവുമുള്ള നഴ്സുമാർക്കും എം.ബി.ബി.എസും, എം.ഡിയും, നിശ്ചിത പ്രവൃത്തിപരിചയവുമുള്ള ഡോക്ടർമാർക്കുമാണ് നിലവിൽ അവസരമുള്ളത്. രണ്ട് വർഷമാണ് കരാർ കാലയളവ്. അപേക്ഷ സമർപ്പിക്കാനും വിശദ വിവരങ്ങൾക്കും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 15. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.
പി.എൻ.എക്സ്.87/2020
date
- Log in to post comments