അദാലത്തിലെ സേവനങ്ങള്‍ ഉപയോഗപ്പടുത്തി ഗുണഭോക്താക്കള്‍
ആലപ്പുഴ: മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന് കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അദാലത്ത് ഗുണഭോക്താക്കളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ലൈഫ് ഗുണഭോക്താക്കള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനായാണ് ഇരുപതോളം വകുപ്പുകളുടെ സേവനങ്ങള്‍ ലൈഫ് മിഷന് കുടുംബ സംഗമത്തോടൊപ്പം സംഘടിപ്പിച്ചത്. ലീഡ് ബാങ്ക്, വ്യവസായ വകുപ്പ്, സിവില്‍ സപ്ലൈസ്, ഐ.ടി വകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകളുടെ സ്റ്റാളുകളിലെല്ലാം വന്‍ തിരക്കാണ് അദാലത്തില്‍ അനുഭവപ്പെട്ടത്. പ്രധാന വകുപ്പുകളെ കൂടാതെ മുതുകുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളും അതാത് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ സഹായത്തിനായി അദാലത്തില്‍ പ്രത്യേക കൗണ്ടറുകളും ഒരുക്കിയിരുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമെ ലൈഫ് ഗുണഭോക്താക്കള്‍ക്ക് വിലക്കുറവില്‍ നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യാമാക്കുന്നതിനായി വിവിധ കമ്പനികളുടെ കൗണ്ടറുകളും അദാലത്തില്‍ ഒരുക്കിയിരുന്നു. എണ്ണൂറിലധികം ഗുണഭോക്താക്കളാണ് അദാലത്തില്‍ പങ്കെടുത്തത്.
- Log in to post comments