Skip to main content

ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതി: അംഗീകൃത സൊസൈറ്റികള്‍ ജനുവരി 10നകം അപേക്ഷ നല്‍കണം

 

ആലപ്പുഴ: ജില്ല പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രോജക്ട് നമ്പര്‍ എസ്.07/20 -പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകൃത സൊസൈറ്റികള്‍ക്കും പി.എച്ച്.സി കള്‍ക്കും സി.എച്ച്.സി കള്‍ക്കും ഉപകരണങ്ങള്‍ വാങ്ങി നല്‍കല്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപകരണങ്ങളും മരുന്നും ആവശ്യമുള്ള അംഗീകൃത സൊസൈറ്റികള്‍ ജനുവരി 10നകം അപേക്ഷ നല്‍കണം. വാങ്ങി നല്‍കുന്ന ഉപകരണങ്ങളുടെയും മരുന്നിന്റെയും പട്ടിക ജില്ല പഞ്ചായത്തില്‍ ലഭിക്കുമെന്ന് ജില്ല പഞ്ചായത്ത്  സെക്രട്ടറി അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍: 0477 2252496, 2253836

 

date