Skip to main content

നവോദയ വിദ്യാലയം: പ്രവേശന പരീക്ഷ 11ന്

 

 

ആലപ്പുഴ: ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തിലെ 2020-21 അദ്ധ്യായന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ജനുവരി 11ന് നടക്കും. ജില്ലയില്‍ 12 കേന്ദ്രങ്ങളിലായാണ് പരീക്ഷ. പരീക്ഷാര്‍ഥികള്‍ക്ക് അക്ഷയ കേന്ദ്രം, നവോദയ വിദ്യാലയം ചെന്നിത്തല ഓഫീസ്, നവോദയ വിദ്യാലയ വെബ്‌സൈറ്റ് എന്നിവടങ്ങളില്‍ നിന്നും (www.nvsadmissionclassix.in) അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കും. അഡ്മിറ്റ് കാര്‍ഡില്‍ ഏതെങ്കിലും തിരുത്തല്‍ ആവശ്യമായി വന്നാല്‍ ഓണ്‍ലൈനായി അപേക്ഷിച്ച ആപ്ലിക്കേഷന്റെ പകര്‍പ്പും സര്‍ട്ടിഫിക്കറ്റും സഹിതം ജവാഹര്‍ നവോദയ വിദ്യാലയ, ചെന്നിത്തല ഓഫീസില്‍ ഹാജരാക്കണം. വിശദവിവരത്തിന് ഫോണ്‍: 9436998029, 9425563110, 9446311859

 

 

date