Skip to main content

തെരഞ്ഞെടുപ്പ് പ്രക്രിയ : വിദ്യാര്‍ഥികള്‍ക്ക്  ക്വിസ് മത്സരം ഒമ്പതിന്

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീപ് 2017 പരിപാടിയുമായി ബന്ധപ്പെട്ട് ഒമ്പത് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി 'ഇലക്ഷന്‍ ആന്‍ഡ് ഇലക്ടറല്‍ പ്രൊസസ്' വിഷയത്തില്‍ താലൂക്ക് തലത്തില്‍ ഇന്‍ട്രാ സ്‌കൂള്‍ ക്വിസ് മത്സരം നടത്തും. കലക്ടറേറ്റ് സമ്മേളഹാളില്‍ നവംബര്‍ ഒമ്പതിന് രാവിലെ 10നാണ് മത്സരം. ഒരു സ്‌കൂളില്‍ നിന്നും രണ്ട് വീതം വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍/പ്രധാനാധ്യാപകന്റെ കത്ത് സഹിതം മത്സരത്തിനെത്തണമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ പാലക്കാട് തഹസില്‍ദാര്‍ അറിയിച്ചു.

date