Skip to main content

ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു.   എരമംഗലം കിളിയില്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണിതങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പെരുമ്പടപ്പ് ബ്ലോക്കില്‍ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി ലൈഫ് പി.എം .എ.വൈ ഭവനനിര്‍മ്മാണ പദ്ധതിയിലൂടെ 800 വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തില്‍ 224 വീടുകളും വെളിയംകോട് ഗ്രാമപഞ്ചായത്തില്‍ 224  വീടുകളുമാണ് ലൈഫ്, പി.എം.എ.വൈ പദ്ധതികളിലൂടെ നിര്‍മ്മിച്ചത്. നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ 110 ഉം മാറഞ്ചേരി ഗ്രാമപഞ്ചായത്തില്‍ 165 ഉം ആലംകോട് ഗ്രാമപഞ്ചായത്തില്‍ 89 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. 
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുബൈദ   അധ്യക്ഷയായ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സുഹറ കടയില്‍, അഷറഫ് ആലുങ്ങല്‍, സ്മിത ജയരാജ്, അംബിക ടീച്ചര്‍, ടി.കോമളം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.എം.ബി ഫൈസല്‍, സമീറ എളയേടത്ത്, ബി.ഡി.ഒ എം.പി രാംദാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date