Skip to main content

കെഎഎസ് പരീക്ഷാ പരിശീലനം ആരംഭിച്ചു

യുവജനക്ഷേമ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ നാട്ടകം ഗവണ്‍മെന്‍റ് കോളേജില്‍    കെ.എ.എസ് പരീക്ഷയ്ക്കുളള ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു. ഫെബ്രുവരി 22 വരെ നടക്കുന്ന പരിശീലനത്തിന്‍റെ ഉദ്ഘാടനം  ബോര്‍ഡ് അംഗം  സന്തോഷ് കാലാ നിര്‍വഹിച്ചു. കൗണ്‍സിലര്‍ അരുണ്‍ ഷാജി അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് ഡയറക്ടര്‍ സജി നൈനാന്‍, ഒറൈസ് നോഡല്‍ ഓഫീസര്‍ ഡോ. കെ.കെ. അജയ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അതുല്‍ ജോണ്‍ ജേക്കബ്, ഗോപീദാസ് എന്നിവര്‍ സംസാരിച്ചു.

date