Skip to main content

ലൈഫ് ഗുണഭോക്കാക്കള്‍ക്ക് ആശ്വാസമായി  വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ 

വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ്മിഷന്‍ കുടുംബ സംഗമത്തില്‍ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമായി. ഓഫീസുകളില്‍ കയറിയിറങ്ങാതെ ജനങ്ങളുടെ സംശയങ്ങളും പരാതികളും കേട്ട് ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, കുടുംബശ്രീ, ഐ.ടി വകുപ്പ്, ഫിഷറീസ്, തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ആരോഗ്യ വകുപ്പ് റവന്യൂ, ശുചിത്വ മിഷന്‍, വനിതാ ശിശു വികസനം ,ഗ്രാമ വികസന വകുപ്പ്, പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലീഡ് ബാങ്ക് തുടങ്ങി സര്‍ക്കാരിന്റെ 20 ഓളം വകുപ്പുകളുടെ സേവനങ്ങള്‍ ഗുണഭോക്കാക്കള്‍ക്ക് കൂടുതല്‍ പ്രയോജനമായി.
വനിതാ ശിശു വികസന വകുപ്പിന്റെ ആശ്വാസ കിരണം പദ്ധതിയുമായി ബന്ധപ്പെട്ട  സേവനങ്ങളാണ് ഗുണഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെട്ടത്. വീടുകിട്ടി ഇനി എനിക്കൊരു കിണര്‍ വേണമെന്ന ഗുണഭോക്താവിന്റെ ആവശ്യത്തിന്  തൊഴിലുറപ്പ് പദ്ധതി ആശ്വാസമായി. കൃഷി വകുപ്പിന്റെ കീഴില്‍ ഗുണഭോക്താക്കള്‍ക്ക് പച്ചക്കറി വിത്തുകളും തൈകളും ലഭിച്ചു. ലീഡ് ബാങ്ക് വഴി ജന്‍ ധന്‍ യോജന ബാങ്ക് അക്കൗണ്ട് സേവനവും  ഗുണഭോക്താക്കള്‍ക്ക് ലഭ്യമായി. ആധാര്‍, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തിരുത്തല്‍  തുടങ്ങിയ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെട്ടു. നിരവധി ഗുണഭോക്താക്കള്‍ കുടുംബശ്രീയുടെ തൊഴില്‍ പരിശീലനത്തില്‍ രജിസ്റ്റര്‍ ചെയ്തു. കുടുംബ സംഗമത്തിന്റെ ഭാഗമായി നടന്ന അദാലത്തിലൂടെ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ പ്രയോജനപ്പെട്ടതായി ഗുണഭോക്താക്കള്‍ അഭിപ്രായപ്പെട്ടു.
 

date