Skip to main content

ലൈഫ് മിഷന്‍' കുടുംബ സംഗമത്തില്‍ 'ജീവനി' ബ്ലോക്ക് തല ഉദ്ഘാടനം നടത്തി 

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമ വേദിയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 'ജീവനി'  പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം നിര്‍വഹിച്ചു. ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയല്‍  സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ നടന്ന ചടങ്ങ് കെ.എന്‍.എ ഖാദര്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. ലൈഫിന്റ എല്ലാ ഗുണഭോക്താക്കള്‍ക്കും വിഷ രഹിത പച്ചക്കറിയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ജീവനിയിലൂടെ ആവശ്യമായ സൗകര്യങ്ങള്‍ പരിപാടിയില്‍ വിഭാവനം ചെയ്തു. ഗ്രോബാഗ്, മണ്‍ചട്ടി തുടങ്ങിയവയില്‍ കൃഷി ചെയ്യാന്‍ പറ്റിയ വിത്തുകള്‍ ലൈഫ് ഗുണഭോക്താക്കള്‍ക്ക് നല്‍കും.
  471 ദിവസം കൊണ്ട് വിഷവിമുക്തമായ പച്ചക്കറികള്‍ ലഭ്യമാക്കുക എന്നതാണ് ജീവനി പദ്ധതിയുടെ ലക്ഷ്യം. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ജീവനിയുടെ ഭാഗമായി ആവശ്യമായ പച്ചക്കറി വിത്തുകള്‍, തൈകള്‍ തുടങ്ങിയവ ജനങ്ങള്‍ക്ക് ലഭ്യമാക്കും. വിഷ രഹിത പച്ചക്കറി വര്‍ഷം മുഴുവന്‍ ലഭ്യമാകുന്നതിനും പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ജീവനി പദ്ധതി സഹായകമാകും. എല്ലായിടത്തും കൃഷി ചെയ്ത് എല്ലാവരും കൃഷിക്കാരാവുക എന്നതാണ് ജീവനിയുടെ സന്ദേശം. ജനുവരി 15 ഓടെ എല്ലാ പഞ്ചായത്തുകളിലും ജീവനിയുടെ വിത്തുകളും തൈകളും നല്‍കുമെന്ന് കൃഷി അസിസ്റ്റ്ന്റ് ഡയറക്ടര്‍ പ്രകാശ് പുത്തന്‍ മഠത്തില്‍ അറിയിച്ചു.
 

date