Skip to main content

ലൈഫ് ഭവന പദ്ധതി:  മലപ്പുറം ബ്ലോക്ക് കുടുംബ സംഗമം നാളെ 

ലൈഫ് ഭവന പദ്ധതിയില്‍ വീടു നിര്‍മ്മാണം പൂര്‍ത്തിയായ മലപ്പുറം ബ്ലോക്ക് പഞ്ചായത്തു പരിധിയിലെ ഗുണഭോക്താക്കളുടെ കുടുംബ സംഗമം നാളെ (ജനുവരി ഒന്‍പത്) നടക്കും. 298 കുടുംബങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുക. കോട്ടക്കുന്ന് ഡി.ടി.പി.സി. ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബ സംഗമവും അദാലത്തും പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീന അധ്യക്ഷയാവും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കും.
ലൈഫ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 10 വീടുകളും രണ്ടാം ഘട്ടത്തില്‍ 170 വീടുകളുമാണ് മലപ്പുറം ബ്ലോക്ക് പരിധിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പി.എം.എ.വൈ. പദ്ധതിയില്‍ 18 വീടുകളും നിര്‍മ്മിച്ചു. ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ക്ഷേമ പദ്ധതികള്‍ ലഭ്യമാക്കാന്‍ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആദാലത്തില്‍ 20 വകുപ്പുകളുടെ സേവനമുണ്ടാവുമെന്ന് ബ്ലോക്ക് സെക്രട്ടറി ടി. നിര്‍മ്മല അറിയിച്ചു.

date