Skip to main content

ജില്ലാതല പട്ടയമേള ജനുവരി 10ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

ജില്ലാതല പട്ടയ മേള ജനുവരി 10ന് രാവിലെ 10ന് മലപ്പുറം ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കും. മേളയുടെ ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. മേളയില്‍ 3200 ഓളം പട്ടയങ്ങള്‍ വിതരണം ചെയ്യും. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ , പി.വി അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. ജില്ലയിലെ എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
 

date