Skip to main content

വോട്ടര്‍ പട്ടിക നിരീക്ഷകന്‍ നാളെ ജില്ലയില്‍

2020 ലെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലയിലേക്ക് നിയോഗിച്ച വോട്ടര്‍ പട്ടിക നിരീക്ഷകനും  ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ പി. വേണുഗോപാല്‍ നാളെ (ജനുവരി ഒന്‍പതിന്) ജില്ല സന്ദര്‍ശിക്കും.  രാവിലെ 11.30 ന് കലക്ടറേറ്റില്‍ എം.പി.മാര്‍, എം.എല്‍.എ.മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍  എന്നിവരുടെ യോഗത്തിലും പങ്കെടുക്കും. എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളും പ്രതിനിധികളെ  പങ്കെടുപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
 

date