Skip to main content

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് ജില്ലയില്‍ ഷെല്‍ട്ടര്‍ ഹോം ഒരുക്കും

ജില്ലയില്‍ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഷെല്‍ട്ടര്‍ ഹോം ഒരുക്കുമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നിര്‍ദേശം സമര്‍പ്പിക്കുന്നതിന് ട്രാന്‍സ്‌ജെന്‍ഡര്‍  പ്രതിനിധികള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ എല്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും നിര്‍ബന്ധമായും ഐ.ഡി കാര്‍ഡ് എടുക്കണമെന്ന നിര്‍ദ്ദേശവും കലക്ടര്‍ നല്‍കി. www.swd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. 
തിരുവനന്തപുരത്ത് നടന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കലക്ടര്‍ വിതരണം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ കെ.എസ്.കുസുമം ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. വി.പി രാജേഷ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീതാഞ്ജലി, കമ്മ്യൂനിറ്റി അംഗങ്ങളായ വിജി റഹ്മാന്‍, ലയ മിര്‍സ  തുടങ്ങിയവര്‍ പങ്കെടുത്തു.
 

date