Skip to main content

മാതൃകാ നിയമസഭയും ചരിത്ര പ്രദര്‍ശനവും നാളെ തുടങ്ങും

കേരള നിയമസഭയുടെയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രവും നിയമസഭാ മ്യൂസിയവും ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമായി സഹകരിച്ച് നടത്തുന്ന മാതൃകാ നിയമസഭയും ചരിത്ര പ്രദര്‍ശനവും   ജനുവരി 9, 10 തീയതികളില്‍ ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്  സ്‌കൂളില്‍ നടക്കും. 
വിദ്യാര്‍ഥികള്‍ക്കിടയില്‍ ജനാധിപത്യ പ്രക്രിയ പരിചയപ്പെടുത്തുന്നതിനും നിയമസഭ നടപടികളില്‍  വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുന്നതിനും അവരെ അതില്‍ നേരിട്ട് പങ്കാളികളാക്കുന്നതിനുമായി വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളെ പങ്കെടുപ്പിച്ച്   വിദ്യാര്‍ഥി പാര്‍ലമെന്റും സംഘടിപ്പിക്കും. ഇതിനായി നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത നൂറോളം കുട്ടികള്‍ക്ക് നിയമസഭാ സെക്രട്ടേറിയേറ്റില്‍ നിന്നുള്ള ഡെപ്യൂട്ടി സെക്രട്ടറിമാരായ  റിജു. വി.ജി, എസ്.അനില്‍, സെക്ഷന്‍ ഓഫീസറായ അബ്ദുള്‍ മജീദ്, അസിസ്റ്റന്റായ കെ.സ്വപ്ന, വിനോദ് റോബിന്‍സണ്‍ എന്നിവരുടെ നേത്യത്വത്തില്‍  പ്രത്യേക പരിശീലനം സ്‌കൂളില്‍ നടത്തിയിരുന്നു.
      പി. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാകും. ചേലേമ്പ്ര പഞ്ചായത്ത്  പ്രസിഡന്റ് സി. രാജേഷ് അധ്യക്ഷത വഹിക്കും. 
 

date