Skip to main content

മന്ത്രി ഇ.പി. ജയരാജന്‍ 27 ന് വ്യവസായികളെ കാണും:  നിവേദനങ്ങള്‍ 14 നകം സമര്‍പ്പിക്കണം

 

പാലക്കാട് ജില്ലയിലെ  വ്യവസായ സംരംഭകരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 27 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ വ്യവസായികളെ നേരില്‍ കാണും. ഇതിന്റെ ഭാഗമായി നിവേദനങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ ജനുവരി 14 ന് വൈകിട്ട് അഞ്ചിനകം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് സമര്‍പ്പക്കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം  - 0491-2505385, പാലക്കാട് താലൂക്ക് വ്യവസായ ഓഫീസ്-0491-2505570, ചിറ്റൂര്‍ താലൂക്ക് വ്യവസായ ഓഫീസ് - 0492-3221785, ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ്- -0492-2224395, ഒറ്റപ്പാലം താലൂക്ക് വ്യവസായ ഓഫീസ് - 0466-2248310, മണ്ണാര്‍ക്കാട് താലൂക്ക് വ്യവസായ ഓഫീസ് -0492-4222895 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.  

 

date