Skip to main content

ഫോട്ടോഗ്രാഫർ ഒഴിവ്

തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫോട്ടോഗ്രാഫർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രായം 18 നും 41 നും മദ്ധ്യേ. എസ്എസ്എൽസിയും ഫോട്ടോ സ്റ്റുഡിയോവിലോ ന്യൂസ് ഫോട്ടോ ഏജൻസിയിലോ ഫോട്ടോഗ്രാഫറായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കുറച്ച് കാലത്തെ പ്രവൃത്തിപരിചയമുളളവരെയും പരിഗണിക്കും. താൽപര്യമുളളവർ ഫെബ്രുവരി രണ്ടിനകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

date