Skip to main content

റോഡ് സുരക്ഷാവാരം 11 മുതൽ

ദേശീയ റോഡ് സുരക്ഷ വാരാചരണം ജനുവരി 11 മുതൽ 17 വരെ സംഘടിപ്പിക്കും. വാരാഘോഷത്തിന്റെ ഉദ്ഘാടനം തൃശൂർ പാലസ് റോഡിലുളള ഗവ. ഹൈസ്‌കൂളിന്റെ മുമ്പിൽ സീബ്ര ലൈൻ വരച്ച് ടി എൻ പ്രതാപൻ എംപി നിർവഹിക്കും. ദൃശ്യം ഐ കെയർ ആശുപത്രിയുടെ സഹകരണത്തോടെ പാലിയേക്കര ടോൾ പ്ലാസയിൽ ഡ്രൈവർമാർക്കുളള കണ്ണ് പരിശോധനയും 11 ന് നടത്തും. സ്വകാര്യ ബസ് ജീവനക്കാർ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർക്കുളള കണ്ണ് പരിശോധന ക്യാമ്പ് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ബസ് ഉടമകളുടെ സംഘടനയുമായി ചേർന്ന് ജനുവരി 15 ന് രാവിലെ 9.30 മുതൽ ശക്തൻ സ്റ്റാൻഡിൽ സംഘടിപ്പിക്കും. കിറ്റി മാൻ വിനോദ് നരനാട്ട് നടത്തുന്ന കിറ്റിഷോ ജനുവരി 14 ന് ജില്ലയിലെ വിവിധ സ്‌കൂളുകളിൽ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റോഡ് സുരക്ഷ ക്ലാസ്സുകൾ, ബസ് ജീവനക്കാർക്കുളള ബോധവൽക്കരണ ക്ലാസ്സുകൾ, വാക്കത്തോൺ, സൈക്കിൾ റാലി, വനിതകളുടെ ടു വീലർ റാലി എന്നിവയും സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
 

date