റിപ്പബ്ലിക് ദിനാഘോഷം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഇന്ന് (ജനുവരി 26) രാവിലെ 8.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. തുടര്‍ന്ന് വിവിധ സായുധസേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എന്‍.സി.സി., സ്‌കൗട്ട് ഗൈഡ്‌സ്, സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം സ്വീകരിച്ച് ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. മുന്‍ വര്‍ഷത്തിലേതുപോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും ഉണ്ടായിരിക്കും. ഇത് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണമായി കരുതി എല്ലാവരും റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
പി.എന്‍.എക്‌സ്.314/18
- Log in to post comments