നവീകരിച്ച ഒല്ലൂർ വ്യവസായ എസ്റ്റേറ്റിന്റെ ഉദ്ഘാടനം 13 ന്
നവീകരിച്ച ഒല്ലൂർ വ്യവസായ എസ്റ്റേറ്റിന്റെ ഉദ്ഘാടനം ജനുവരി 13 രാവിലെ 11 മണിക്ക് ഒല്ലൂർ എസ്റ്റേറ്റ് അങ്കണത്തിൽ വ്യവസായ, സ്‌പോർട്‌സ്, യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിർവഹിക്കും. വ്യവസായത്തെ പുഷ്ടിപ്പെടുത്താനും, വ്യവസായികളെ സംരക്ഷിക്കാനും വിവിധ പദ്ധതികൾ കേരള സിഡ്കോ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായാണിത്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വര്ഷങ്ങളായി വ്യവസായ യൂണിറ്റുകളുടെ അനുബന്ധമായി കിടന്ന ഭൂമി അതാത് യൂണിറ്റുകൾക്ക് നിലവിൽ റെവന്യൂ നിശ്ചയിച്ച വിലക്ക് അനുവദിച്ചു നൽകി അതിൽ നിന്നുള്ള വരുമാനത്തിന്റെ 50% ഉപയോഗിച്ചാണ് നവീകരണത്തിനായി ചിലവഴിച്ചത്. ഗവ ചീഫ് വിപ് അഡ്വ കെ രാജൻ അധ്യക്ഷത വഹിക്കും. കേരള സിഡ്കോ എം ഡി കെ ബി ജയകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ടി എൻ പ്രതാപൻ എം പി, മേയർ അജിത വിജയൻ എന്നിവർ മുഖ്യാതിഥികളാകും. ഒല്ലൂർ ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റ് ആന്റോ റപ്പായി സ്വാഗതവും, കേരള സിഡ്കോ ഒല്ലൂർ എസ്റ്റേറ്റ് മാനേജർ ഇൻ ചാർജ് ജസ്റ്റിൻ ജോസ് നന്ദിയും പറയും.
- Log in to post comments