ഹോട്ടല്‍ മേഖലയില്‍ സൗജന്യ പരിശീലനവും തൊഴിലവസരവും
പട്ടികജാതി വികസന വകുപ്പും ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എത്തിയോസ് കമ്പനിയും സഹകരിച്ച് 50 യുവാക്കള്‍ക്ക് ഹോട്ടല്‍ മേഖലയില്‍ ജോലിക്ക് അവസരമൊരുക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി സെക്ടര്‍ സ്കില്‍ കൗണ്‍സിലിന്റെ അംഗീകാരമുള്ള 'സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഹൗസ് കീപ്പിങ്' (യോഗ്യത : പത്താംക്ലാസ്), 'സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫുഡ് ആന്‍ഡ് ബവ്റിജ് സര്‍വീസ്' (യോഗ്യത : പ്ലസ് ടു) കോഴ്സുകളിലാണ് പരിശീലനം. രണ്ട് കോഴ്സുകള്‍ക്കും കെ.എ.എസ്.ഇ അംഗീകാരമുണ്ട്.
പട്ടികജാതി വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സൗജന്യമായി നടത്തുന്ന പരിശീലന കോഴ്സ് കാലയളവില്‍ പ്രതിമാസം 4,000 രൂപ സ്റ്റൈപ്പെന്‍ഡ് നല്‍കും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 നും 25 നും ഇടയ്ക്ക് പ്രായമുള്ള യുവാക്കള്‍ക്കാണ് അവസരം. കമ്പനിയുടെ ട്രെയിനിങ് ഡിവിഷന്റെ സഹായത്തോടെ നടപ്പാക്കുന്ന നാല് മാസത്തെ കോഴ്സിനു ശേഷം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയ പരിശീലനം പ്രമുഖ സ്റ്റാര്‍ ഹോട്ടലുകളില്‍ നല്‍കും.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രങ്ങളമുണ്ടാവണം.കൂടുതല്‍ വിവരത്തിന് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0491 2505005.
- Log in to post comments