Skip to main content

മെഡിക്കല്‍ കൗണ്‍സില്‍ : രജിസ്‌ട്രേഷന് അപേക്ഷിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

ട്രാവന്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ മോഡേണ്‍ മെഡിസിനില്‍ 39799-ാം നമ്പര്‍ വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഹോളോഗ്രാം പതിച്ച സര്‍ട്ടിഫിക്കറ്റ് നേടിയിട്ടില്ലാത്തതുമായ ഡോക്ടര്‍മാര്‍ മൂന്നുമാസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് കൗണ്‍സില്‍ രജിസ്ട്രാര്‍ അറിയിച്ചു. 

അയ്യായിരം രൂപയാണ് ഇതിനുള്ള ഫീസ്, സര്‍ട്ടിഫിക്കറ്റ് നേടിയില്ലെങ്കില്‍ അപേക്ഷകര്‍ പ്രാക്ടീസ് അവസാനിപ്പിച്ചതായോ ജീവിച്ചിരിപ്പില്ലെന്നോ കണക്കാക്കി അവരുടെ പേര് രജിസ്റ്ററില്‍ നിന്നു നീക്കം ചെയ്യും. ഇങ്ങനെ രജിസ്റ്ററില്‍ നിന്നു നീക്കം ചെയ്താല്‍ വീണ്ടും രജിസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ചട്ടങ്ങളിലെ 80-ാം ചട്ടപ്രകാരമുള്ള നിബന്ധനകള്‍ പാലിച്ച് വീണ്ടും അപേക്ഷിക്കണമെന്നും രജിസ്ട്രാര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.327/18

date