Skip to main content
മൂന്നാറിലെ കുറ്റിയാർവാലിയിൽ ഫൊക്കാനയുടെ സഹായത്തോടെ ഭവനം ഫൗണ്ടേഷൻ  നിർമിച്ച അഞ്ച് വീടുകളുടെ താക്കോൽ ദാനവും സമ്മേളനവും ഉത്ഘാടനം

തോട്ടം മേഖലയുടെ സംരക്ഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി ടി.പി.രാമകൃഷ്ണൻ

 

 

 സംസ്ഥാനത്തെ തോട്ടം മേഖലയുടെയും തൊഴിലാളികളുടെയും താത്പര്യ സംരക്ഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിലും ൈനപുണ്യവും വികസന വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു.

മൂന്നാറിലെ കുറ്റിയാർവാലിയിൽ ഫൊക്കാനയുടെ സഹായത്തോടെ ഭവനം ഫൗണ്ടേഷൻ  നിർമിച്ച അഞ്ച് വീടുകളുടെ താക്കോൽ ദാനവും സമ്മേളനവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഗം.

കേരളത്തിലെ തോട്ടം മേഖലയുടെ സമഗ്ര സംരക്ഷണത്തിനും തൊഴിലാളി ക്ഷേമത്തിനുമായി പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും അത് ഉടൻ പ്രാവർത്തികമാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനോട് അനുബന്ധിച്ചുള്ള ശില്പശാല ജനുവരി 21 ന് കൊച്ചിയിൽ നടക്കും.  ദേവികുളം പഞ്ചായത്ത് അങ്കണത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ സുരേഷ് അധ്യക്ഷനായിരുന്നു.

 തോട്ടം മേഖലയ്ക്കായി കരട്  നയം തന്നെ തയാറായിക്കഴിഞ്ഞു. ഇതിൽ തോട്ടം മേഖലയിലെ പ്രശ്നങൾ പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള ഡയറക്ടറേറ്റിന്റെ രൂപീകരണവും വ്യവസ്ഥയായിട്ടുണ്ട്. 

 തോട്ടമുടകൾ, തൊഴിലാളികൾ തുടങ്ങി എല്ലാവരെയും സഹകരിപ്പിച്ചു മുന്നോട്ടു കൊണ്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിലാളികളുടെ ആവശ്യത്തോട് അനുകൂലമായ  നിലപാടാണ് ഈ സർക്കാരിനുള്ളത്.

തോട്ടം തൊഴിലാളികളിൽ സ്വന്തമായി വീടില്ലാത്തവർക്ക് അത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷനിൽ ഉൾപ്പെടുത്തി അവർക്ക് ഭവന നിർമാണത്തിനുള്ള ആദ്യഘട്ട നിർമാണം ആരംഭിച്ചത് . ആദ്യ ഘട്ടത്തിൽ പത്തു വീടുകളാണ് നിർമിക്കുന്നത്. അതിൽ അഞ്ചു വീടിന്റെ നിർമാണം പൂർത്തിയായി. ഇതിന്റെ മുകളിൽ  തുടർ പണി നടത്താവുന്ന രീതിയിലാണ് വീടിന്റെ നിർമാണം. ആദ്യ വീടിന്റെ താക്കോൽ  ചെല്ലദുരെക്കും കുടുംബത്തിനും മന്ത്രി നൽകി. ഫൊക്കാനയുടെ സഹകരണത്തോടെ ജില്ലയിൽ  100 വീടുകൾ നിർമിക്കാനാണ് പദ്ധതിയിടുന്നത്.  400 ചതുരശ്രയടി വീടിന് 4.83 ലക്ഷം രൂപയാണ് സഹായം. ഇതിൽ 75000 രൂപ അമേരിക്കൻ മലയാളി സംഘടനയായ ഫൊക്കാന നൽകും. ബാക്കി 13000 രുപ ഗുണ ഭോക്തൃവിഹിതവും'. ലൈഫ് മിഷന്റെ മുന്നു ഘട്ടങ്ങളിൽപ്പെടുത്തിയാണ് ഇവർക്കും വീടുകൾ നിർമിക്കുന്നത്. ഭുപരിഷ്കരണം ഉൾപ്പെടെ കേരളം ഒന്നാം നിര നേട്ടങ്ങൾ മിക്കതും കൈവരിച്ചുവെങ്കിലും ഇനിയും ഭവനരഹിതർ ഉണ്ടെന്ന് ബോധ്യമായ സാഹചര്യത്തിലാണ് സർക്കാർ ലൈഫ്മിഷൻ ആവിഷ്കരിച്ചത്. രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനത്ത് രണ്ടു ലക്ഷം വീടുകൾ പൂർത്തിയാക്കും. തോട്ടങ്ങളിൽ നിന്നു വിരമിച്ച തൊഴിലാളികൾ ലയത്തിൽ തുടരുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. തോട്ടം തൊഴിലാളികൾ വിരമിക്കുമ്പോൾ അവരെ കൂടി  ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തും.  കേന്ദ്രനയങ്ങളുടെ പശ്ചാത്തലത്തിൽ തോട്ടം മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. മേഖലയുടെ സംരക്ഷണത്തിനായി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മിഷൻ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്.പ്രതിസന്ധി പരിഹരിക്കാൻ ഉടമകളും തൊഴിലാളികളും സംയുക്തമായി നടപടികൾ സ്വീകരിക്കണം. തൊഴിലാളികൾക്കു വീട് വയ്ക്കാനുള്ള സ്ഥലം തോട്ടമുടകൾ കണ്ടെത്തണം. ഇടുക്കിയിലെ ഭൂമി പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവരുടെയും സഹകരണത്തിന്റെ പാതയിൽ പരിഹാരം കണ്ടെത്തും

രണ്ട് പ്രളയങ്ങൾ ഏറ്റവും ബാധിച്ചത് തോട്ടം മേഖലയെയാണ്.ഈ സാഹചര്യത്തിൽ തൊഴിലാളികൾക്ക് പ്രതിദിനം  52 രൂപ കൂലിയും  ആനുകൂല്യങ്ങളും നൽകാൻ 2019 ജനുവരിയിൽ തീരുമാനിച്ചിരുന്നു. മുൻപ് 50 രൂപ ഇടക്കാല ആശ്വാസം നൽകിയിരുന്നു. തോട്ടം മേഖലയിൽ മിനിമം വേതനം നിശ്ചയിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. 

പ്രതികൂല സാഹചര്യത്തിൽ നാലു ലക്ഷം രൂപയുടെ വീട് തീർക്കാൻ കഴിയില്ലെന്ന ഹാബിറ്റാറ്റ് ടെക്നോളജി വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് കൂടുതൽ സഹായത്തിന് ശ്രമിച്ചതും ഫൊക്കാന മുന്നോട്ടുവന്നതും. ഇക്കാര്യത്തിൽ ഫൊക്കാന യെ മന്ത്രി അഭിനന്ദിച്ചു.

 

യോഗത്തിന് ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ, ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ, ഭവനം പദ്ധതി കോ ഓർഡിനേറ്റർ സജിമോൻ ആന്റണി തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി. അഡിഷണൽ ലേബർ കമ്മീഷണർ ശ്രീലാൽ , മുൻ ഡെപ്യൂട്ടി സ്പീക്കർ സിഎ കുര്യൻ, മുൻ എം. എൽ. എമാരായ  കെ. കെ ജയചന്ദ്രൻ, എ. കെ മണി, കേരള കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ്, ജനപ്രതിനിധികൾ, വിവിധ രാഷ്രീയ സാമൂഹ്യ നേതാക്കൾ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

 

date