Skip to main content

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ് 30 ന് 

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ് 30 ന് രാവിലെ 11 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും.  വണിക-വൈശ്യ വിഭാഗങ്ങളിലും ഒ.ബി.എച്ചില്‍പെട്ട 30 സമുദായങ്ങളിലുംപെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആറു ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധി കവിയരുതെന്ന വ്യവസ്ഥയ്ക്ക് വിധേയമായി അനുവദിച്ചിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുന്നതിന്റെ ഭാഗമായാണ് സിറ്റിംഗ് നടത്തുന്നത്.  ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി. ശിവരാജന്‍, അംഗങ്ങളായ അഡ്വ. വി.എ. ജെറോം, മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, മെമ്പര്‍ സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുക്കും.

പി.എന്‍.എക്‌സ്.329/18

date