ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് കുടുംബ സംഗമം ഇന്ന് (14/1/2020)
ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഇന്ന് (14-01-2020). ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകളിലായി 536 വീടുകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. രാവിലെ 8.30 മുതല്‍ പൊങ്ങ മാര്‍സ്ലീവാ പള്ളി ഹാളില്‍ നടക്കുന്ന കുടുംബ സംഗമത്തിന്റേയും അദാലത്തിന്റേയും ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപി നിര്‍വഹിക്കും.
ഇരുപതോളം വകുപ്പുകളുടെ സേവനങ്ങള്‍ അദാലത്തില്‍ ലഭ്യമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ്, കൃഷി വകുപ്പ്, സാമൂഹ്യനീതി, കുടുംബശ്രീ, ഐ.ടി., ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായം, പട്ടികജാതി പട്ടികവര്‍ഗ വികസനം, ക്ഷീരവികസനം, ആരോഗ്യം, റവന്യൂ, ശുചിത്വമിഷന്‍, വനിതാ ശിശു വികസനം, ഗ്രാമവികസനം, പബ്ലിക് റിലേഷന്‍സ്, ലീഡ് ബാങ്ക് തുടങ്ങിയ വകുപ്പുകളുടെ സേവനം അദാലത്തില്‍ ലഭിക്കും. അദാലത്തില്‍ പങ്കെടുക്കുന്ന ഗുണഭോക്താക്കള്‍ക്ക് അപേക്ഷ എഴുതി നല്‍കാനായി പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കണം. ഗുണഭോക്താക്കളുടെ പരാതികള്‍ അദാലത്തില്‍ത്തന്നെ പരമാവധി തീര്‍പ്പാക്കും. അദാലത്തില്‍ പരിഹാരമാകാത്ത പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് കൈമാറും. ജനുവരി 26ന് നടത്തുന്ന സംസ്ഥാനതല പ്രഖ്യാപനതിന് മുന്നോടിയായാണ് ബ്ലോക്ക് പഞ്ചായത്തുതല കുടുംബ സംഗമവും അദാലത്തും സംഘടിപ്പിക്കുന്നത്.
- Log in to post comments