താല്‍ക്കാലിക നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (തമിഴ് മീഡിയം) 2019-20 അധ്യയനവര്‍ഷത്തേക്ക് കൗണ്‍സിലര്‍മാരെ നിയമിക്കുന്നതിന് മന:ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സിലിംഗില്‍ പ്രവൃത്തിപരിചയമുള്ള എസ്.സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൗണ്‍സിലിംഗ് സൈക്കോളജി, ഡെവലപ്‌മെന്റ് സൈക്കോളജി, എഡ്യൂക്കേഷണല്‍ സൈക്കോളജി എന്നീ വിഷയങ്ങള്‍ ഐച്ഛികമായി പഠിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രതിമാസ വേതനം 20,000 രൂപ. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 17ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, മൂലമറ്റം പി.ഒ, ഇടുക്കി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ 7510291715.
- Log in to post comments