Skip to main content

അയ്യങ്കാളി  മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ മാര്‍ച്ച് 7ന്

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കിയിട്ടുള്ള അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിനുള്ള 2020-21 അധ്യയന വര്‍ഷത്തെ ജില്ലയിലെ പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് 2019-20 അധ്യയനവര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 7ന് ഉച്ചക്ക് 3 മുതല്‍ നാല് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മത്സരപരീക്ഷ നടത്തും. വാര്‍ഷിക കുടുംബവരുമാനം 50,000 രൂപയില്‍ കവിയാത്തവര്‍ക്ക് മത്സര പരീക്ഷയില്‍ പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബവാര്‍ഷിക വരുമാനം, വയസ്സ്, പഠിക്കുന്ന ക്ലാസും സ്‌കൂളിന്റെ പേരും വിലാസവും തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ  സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സംയോജിത പട്ടികവര്‍ഗ്ഗ വികസന പ്രോജക്ട് ഓഫീസിലോ പൂമാല, ഇടുക്കി, കട്ടപ്പന, പീരുമേട് എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഫെബ്രുവരി 5ന് മുമ്പായി ലഭ്യമാക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനും ധനസഹായം നല്‍കും. ഇതിനുപുറമെ പത്താം ക്ലാസു വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപന്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 222399.

date