Skip to main content

സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ്, ഓപ്പറേഷന്‍ ഒളിമ്പ്യ ഹോസ്റ്റല്‍ തിരഞ്ഞെടുപ്പ്

കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് ഹോസ്റ്റലുകളിലേക്കും, ഓപ്പറേഷന്‍ ഒളിമ്പ്യ സ്‌കീമിലേക്കും 2020-21 അധ്യയന വര്‍ഷത്തേക്കുള്ള കായികതാരങ്ങളുടെ തിരഞ്ഞെടുപ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അറക്കുളം സെന്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ടണ്‍ില്‍   ജനുവരി 17 ന് നടത്തും. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളീബോള്‍ എന്നീ കായികയിനങ്ങളില്‍ മാത്രമാണ് ജില്ലാതലത്തില്‍ സെലക്ഷന്‍ നടത്തുന്നത്.  ആണ്‍/പെണ്‍കുട്ടികളില്‍ മികച്ച കായികതാരങ്ങളെ മാത്രം സോണല്‍ സെലക്ഷനില്‍ പങ്കെടുക്കുവാന്‍ തിരഞ്ഞെടുക്കും. ജില്ലാതല ത്തില്‍ പങ്കെടുത്ത് സെലക്ഷന്‍ നേടുന്ന കായികതാരങ്ങള്‍ സോണല്‍ സെലക്ഷനില്‍ പങ്കെടുക്കണം.
കായികതാരങ്ങള്‍ സ്‌കൂള്‍തലത്തില്‍ 7,8 ക്ലാസ്സുകളിലേക്കും, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്കും, കോളേജില്‍ 1-ാം വര്‍ഷ ഡിഗ്രി ക്ലാസ്സുകളിലേക്കുമാണ് സെലക്ഷന്‍ നടത്തുന്നത്.  (നിലവില്‍ 6,7,10 &  12 പഠിക്കുന്നവര്‍) 7,8 ക്ലാസ്സുകളിലേക്ക് സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് 14 വയസ്സ് തികയാന്‍ പാടില്ല.  ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയവരെ 9-ാം ക്ലാസ്സിലേക്കും, രണ്‍ാം വര്‍ഷ ഡിഗ്രി ക്ലാസ്സുകളിലേക്കും പരിഗണിക്കും. ഇവരുടെ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുകയും, കായികക്ഷമത പരിശോധന നടത്തുന്നതുമാണ്.
പ്ലസ് വണ്‍ ഹോസ്റ്റല്‍ സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ വ്യക്തിഗതയിനത്തില്‍ സംസ്ഥാന മത്സരങ്ങളില്‍ 5-ാം സ്ഥാനവും ടീമിനത്തില്‍ സംസ്ഥാനതലത്തില്‍ പങ്കെടുത്തവരുമായിരിക്കണം. കോളേജ് ഹോസ്റ്റല്‍ സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ സംസ്ഥാനതലത്തില്‍ മെഡല്‍ നേടിയവരായിരിക്കണം. കഴിഞ്ഞ രണ്ടണ്‍് വര്‍ഷങ്ങളിലെ പെര്‍ഫോര്‍മെന്‍സ് മാത്രമേ പ്ലസ് വണ്‍, കോളേജ് അഡ്മിഷന് പരിഗണിക്കുകയുള്ളൂ.
സെലക്ഷനില്‍ പങ്കെടുക്കുന്നവരുടെ ജനന സര്‍ട്ടിഫിക്കറ്റ് ഏത് ക്ലാസ്സില്‍ പഠിക്കുന്നുവെന്നതിന് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്, കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, 2 പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അലോട്ട് ചെയ്യുന്ന ഏത് ഹോസ്റ്റലിലും ചേര്‍ന്ന് പഠിക്കുവാന്‍ കായികതാരങ്ങള്‍ തയ്യാറാവണം.
സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് ഹോസ്റ്റല്‍ വോളീബോള്‍ സെലക്ഷനില്‍ പങ്കെടുക്കുന്ന ആണ്‍കുട്ടികള്‍ക്ക് മിനിമം 170 സെന്റിമീറ്റര്‍ പൊക്കവും, പെണ്‍കുട്ടികള്‍ക്ക് 163 സെന്റിമീറ്റര്‍ പൊക്കവുമുണ്‍ായിരിക്കണം. പ്ലസ് വണ്‍, കോളേജ് ഹോസ്റ്റല്‍ വോളീബോളില്‍ സെലക്ഷനില്‍ പങ്കെടുക്കുന്ന ആണ്‍കുട്ടികള്‍ക്ക് 185 സെന്റിമീറ്റര്‍ പൊക്കവും, പെണ്‍കുട്ടികള്‍ക്ക് 170 സെന്റിമീറ്റര്‍ പൊക്കവുമുണ്‍ായിരിക്കണം.  കൂടാതെ ലിബ്‌റോ ആണ്‍കുട്ടികള്‍ക്ക് 170 സെന്റിമീറ്റര്‍ പൊക്കവും ലിബ്‌റോ പെണ്‍കുട്ടികള്‍ക്ക് 165 സെന്റിമീറ്റര്‍ പൊക്കം ഉള്ളവരും, സംസ്ഥാന മത്സരത്തില്‍ പങ്കെടുത്തവരുമായിരിക്കണം.
സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ സ്‌പോര്‍ട്‌സ് കിറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സില്‍ പ്രാവിണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി അറക്കുളം  സെന്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ടില്‍ ജനുവരി 17 ന് രാവിലെ 8.30 ന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ താമസം, വിദഗ്ദ പരിശീലനം, ഭക്ഷണം, കായിക ഉപകരണങ്ങള്‍, വാഷിംഗ് അലവന്‍സ്, സൗജന്യ വൈദ്യപരിശോധന എന്നിവ അനുവദിക്കും.
വിവരങ്ങള്‍ക്ക് - 04862-232499,  9446425520, 8547575248.

 

date