Skip to main content

ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍

 

    ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പിന്റെ ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഗവ. ആയുര്‍വേദ കോളേജിന്റെ പൂജപ്പുരയുള്ള  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജോളിക്കുട്ടി ഈപ്പന്‍ നിര്‍വഹിച്ചു. ഗവ. ആയുര്‍വേദ കോളേജ് ബാലചികിത്സ വിഭാഗം സംഘടിപ്പിക്കുന്ന അങ്കണവാടി അധ്യാപകര്‍ - ആശ പ്രവര്‍ത്തകര്‍ക്കായുള്ള രണ്ട് ദിവസത്തെ പരിശീലനപരിപാടിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. കുട്ടികളിലെ ശാരീരിക- മാനസിക -സ്വഭാവ- പഠന വൈകല്യങ്ങള്‍ നേരത്തെ തിരിച്ചറിയുക, നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.
    പൂജപ്പുര പഞ്ചകര്‍മ്മ ചികിത്സ ആശുപത്രി സൂപ്രണ്ട് സി.കെ. കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൂജപ്പുര വാര്‍ഡ് കൗണ്‍സിലര്‍ സി.ബി. വിജയലക്ഷ്മി, ബാലചികിത്സ വിഭാഗം പ്രൊഫസര്‍ എം.വി. അനില്‍ കുമാര്‍, ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 26/2020)

 

date