വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി വി.വി ദക്ഷിണാമൂര്‍ത്തി സ്മാരക ബ്ലോക്ക് സമര്‍പണവും സമ്പൂര്‍ണ ഹൈടെക് വിദ്യാലയ പ്രഖ്യാപനവും : 16 ന് മുഖ്യമന്ത്രി നിര്‍വഹിക്കും
പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി വി.വി ദക്ഷിണാമൂര്‍ത്തി സ്മാരക ബ്ലോക്ക് സമര്‍പണവും 60 ാം വാര്‍ഷികാഘോഷ ഉദ്ഘാടനവും സമ്പൂര്‍ണ ഹൈടെക് വിദ്യാലയ പ്രഖ്യാപനവും ജനുവരി 16 ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ലീല മുഖ്യമന്ത്രിക്ക് ഉപഹാര സമര്‍പ്പണം നടത്തും. യു.എല്‍.സി.സി പ്രസിഡണ്ട് രമേശന് പാലേരിക്കും എഞ്ചിനീയര്‍മാര്‍ക്കും കെ മുരളീധരന് എം.പി ഉപഹാരം നല്‍കും. മുന്‍ എം.എല്‍എ മാരായ ഏ.കെ പത്മനാഭന് മാസറ്റര്‍, കെ കുഞ്ഞമ്മത് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി സതി, ജില്ലാ പഞ്ചായത്ത് അംഗം എ,കെ ബാലന്, വിവിധ തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രിന്‍സിപ്പാള്‍ ആര്.ബി കവിത റിപ്പോര്‍ട്ട് അവതരിപ്പിക്കും. മാനേജര്‍ കെ.വി കുഞ്ഞിക്കണ്ണന് സ്വാഗതവും പ്രധാനാധ്യാപകന് കെ.എം അബ്ദുളള നന്ദിയും പറയും.
- Log in to post comments