ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സെഫ്റ്റി കോഴ്സ് : അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സെഫ്റ്റി (ആറ് മാസം) കോഴ്സിന്റെ ഞായറാഴ്ച ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത പത്താം ക്ലാസ്സ്. താത്പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. വിശദ വിവരങ്ങള്‍ക്ക് 8301098705.
മത്സ്യബോര്‍ഡ് ധനസഹായം വിതരണം ചെയ്തു
മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് മുങ്ങിമരിച്ച ചൊവ്വരുകണ്ടി വാഷിദിന്റെ ഭവനത്തില്‍ മത്സ്യബോര്‍ഡ് മേഖല എക്സിക്യൂട്ടീവ് അജിത കെ സന്ദര്‍ശനം നടത്തി കുടുംബത്തിന് അടിയന്തിര ധനസഹായം നല്കി. ജൂനിയര്‍ എക്സിക്യൂട്ടീവ് ആദര്‍ശ് സി, ഫിഷറീസ് ഓഫീസര്‍ ശോഭിഷ്, വാര്‍ഡ് മെമ്പര്‍ പി പി റഫീഖ്, സി പി രാമദാസന് എന്നിവര്‍ സന്നിഹിതരായി.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ അപ്ളൈഡ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് വൈറ്റ് ബോര്‍ഡ് വിത്ത് സ്റ്റാന്‍ഡ്, വാട്ടര്‍ പ്യൂരിഫയര്‍ വിത്ത് കൂളര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 18 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.
വനിതാ എക്സസൈസ് ഓഫീസര്‍ : എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 23, 24 തീയതികളില്‍
കോഴിക്കോട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വനിതാ എക്സസൈസ് ഓഫീസര്‍ (നേരിട്ടുള്ളതും എന്‍.സി.എ വഴിയും) (കാറ്റഗറി നം 501/17, 196/18, 197/18) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജനുവരി 23, 24 തീയതികളില്‍ രാവിലെ ആറ് മണി മുതല്‍ കോഴിക്കോട് വെസ്റ്റ് ഹില്‍ ചുങ്കത്തുള്ള ആയുര്‍വേദ ആശുപത്രിക്ക് സമീപം ഭട്ട് റോഡ് ജങ്ഷനില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ രണ്ട് കി.മി ദൂരം നിര്‍ദ്ദിഷ്ട സമയത്തിനകം (15 മിനിറ്റിനകം) ഓടി തീര്‍ക്കണം. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന് ടിക്കറ്റ്, കമ്മീഷന് അംഗീകരിച്ച ഏതെങ്കിലും അസ്സല് തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഈ തീയതികളിലും സമയത്തും സ്ഥലത്ത് എത്തണം. നിശ്ചിത തീയതികളില്‍ ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ ഇനിയൊരറിയിപ്പു കൂടാതെ നിരസിക്കും. ഈ തീയതിയില്‍ റോഡില്‍ ഉണ്ടാകുന്ന ഗതാഗത നിയന്ത്രണവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.
- Log in to post comments